Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RRajesh

രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്; പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച ആ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ്. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ കെ.​പി. പോ​ളി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം ല​ക്ഷ്യ​മാ​ക്കി മൃ​ത​ദേ​ഹ​വു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ൽ ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലെ​ന്ന കാ​ര്യം തൃ​ശൂ​ർ ചാ​വ​ക്കാ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം വ​ഴി​യി​ൽ​വെ​ച്ച് ആം​ബു​ല​ൻ​സി​ൽ നി​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ചെ​റു​പു​ഴ മീ​ൻ​തു​ള്ളി തു​രു​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ർ കി​ഴ​ക്കേ തെ​റ്റി​വി​ള രാ​ജേ​ഷ് ഭ​വ​നി​ൽ ആ​ർ. രാ​ജേ​ഷ് മ​രി​ച്ച​ത്.

Latest News

Corehub Up